കൊച്ചി: കുളിമുറിയില്‍ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം.

എറണാകുളം പാനായിക്കുളം സ്വദേശികളായ മഹേഷിന്റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടില്‍ വച്ചായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുമാലൂര്‍ മനയ്ക്കപ്പടിയിലാണ് സോനയുടെ വീട്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. അപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി മുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അച്ഛന്‍ മഹേഷ് കളമശേരി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക