കട്ടപ്പന: നിപ ഭീതി മൂലം വാങ്ങാന്‍ ആളില്ലാതായതോടെ റമ്ബുട്ടാന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പറിച്ച്‌ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പഴങ്ങള്‍ കൊഴിഞ്ഞു നശിക്കുകയാണിപ്പോള്‍.

കൃഷിയിടങ്ങളില്‍ റമ്ബൂട്ടാന്‍ പഴുത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്ബുട്ടാന്‍ കഴിക്കാന്‍ ആളുകള്‍ക്ക് ധൈര്യം പോര. ഇതോടെ പഴക്കടക്കാര്‍ കച്ചവടം നിര്‍ത്തി. വാങ്ങാനാളില്ലാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നല്‍കാമെന്ന് കച്ചവടക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാലിപ്പോള്‍ വെറുതെ കൊടുത്താന്‍ പോലും വാങ്ങനാളില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റമ്ബുട്ടാന്‍ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാല്‍ ഇടവിളയായി ഇടുക്കിയില്‍ നിരവധി പേരാണ് റമ്ബുട്ടാന്‍ കൃഷി ചെയ്യുന്നത്. മരങ്ങള്‍ നശിക്കാതിരിക്കാന്‍ പഴങ്ങള്‍ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകരിപ്പോള്‍. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഇത്തവണ നല്ല വിളവും കിട്ടി.

ഒരു മരത്തില്‍ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്നും ശേഖരിച്ച റമ്ബുട്ടാന്‍ പഴങ്ങളില്‍ നിപ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്ത ഇവര്‍ക്ക് തെല്ല് ആശ്വാസമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക