തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണയായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയില്‍ എത്തിത്.

  • പ്രധാന തീരുമാനങ്ങൾ ഇങ്ങനെ:
  • ജനപ്രതിനിധികളെ പാര്‍ട്ടി പദവികളിലേക്കു പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.
  • അഞ്ചു വര്‍ഷം സംഘടനാ പദവികള്‍ വഹിച്ചവരെ ഒഴിവാക്കാനാണ് ധാരണ. കെപിസിസിയുടെയും ഡിസിസികളുടെയും പുതിയ ഭാരവാഹി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തില്ല.
  • കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാനും തീരുമാനമുണ്ട്.

ഗ്രൂപ്പ് ക്വാട്ടയിൽ സ്ഥിരമായി പദവികൾ നേടിയെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മോഹം കെടുത്തുന്നതാണ് ഇന്ന് കെപിസിസി കൈക്കൊണ്ട തീരുമാനം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി തീരുമാനത്തെ പിന്തുണച്ചതോടുകൂടി ഒരു പുതുമയുള്ള കെപിസിസി നേതൃത്വം ആവും സംസ്ഥാനത്ത് ഉണ്ടാവുക എന്ന് ഉറപ്പായിട്ടുണ്ട്. മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പാട് നേതാക്കൾ രാജിവെച്ച് സിപിഎമ്മിൽ ചേക്കേറുന്നുണ്ട്. പക്ഷേ കോൺഗ്രസ് പ്രവർത്തകർ ഇത്തരം മാറ്റങ്ങളെ ആവേശത്തോടെ കൂടിയാണ് സ്വീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക