ന്യൂഡല്‍ഹി: പല തരം തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും പുത്തന്‍ രീതിയിലുള്ള ഒരു തട്ടിപ്പിനെ കുറിച്ച്‌​ പൊതുജനങ്ങള്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കുകയാണ്​ പ്രസ്​ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്​ട്​ചെക്​ വിഭാഗം. 4ജി, 5 ജി ടവറുകള്‍ സ്​ഥാപിച്ച്‌​ വന്‍ തുക വാടകയായി നല്‍കാമെന്ന് പറഞ്ഞ്​ സ്വകാര്യ വ്യക്തികളില്‍ നിന്ന്​ പണം തട്ടുന്ന സംഘത്തിനെതിരെയാണ്​ മുന്നറിയിപ്പ്​.മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി ആള്‍ക്കാരുടെ സ്​ഥലം പാട്ടത്തിനോ വാടകക്കോ നല്‍കുന്നതിനു പകരം ഒരു നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്, അപേക്ഷാ ഫീസ് അല്ലെങ്കില്‍ സ്റ്റാമ്ബ് ഡ്യൂട്ടി ആയി നല്‍കാനാണ്​ തട്ടിപ്പുകാരുടെ ആവശ്യം .

സര്‍ക്കാര്‍ സ്​ഥാപനങ്ങളുടെ ലോഗോ, ചിഹ്നം, ലെറ്റര്‍ഹെഡ്​ തുടങ്ങിയവ വിശ്വാസ രൂപേണ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്​ഥര്‍​ ചമഞ്ഞാണ്​ തട്ടിപ്പ്​​. വ്യാജ കമ്ബനികളുടെ പേരില്‍ ടവര്‍ നിര്‍മാണത്തിനുള്ള സമ്മത പത്രം ഇവര്‍ നല്‍കുന്നുമുണ്ട് . ഈ സാഹചര്യത്തില്‍ തട്ടിപ്പിനെ കുറിച്ച്‌​ വിശദീകരിക്കുന്ന വിഡിയോ പി.​ ഐ .ബി ഫാക്​ട്​ ചെക്ക്​ വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക