പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. കോയമ്ബത്തൂര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണകുമാരി. ഇവരുടെ ഗവേഷണം മുടക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക