കാസര്‍ഗോഡ്: കോവിഡ് ഭേദമാകാന്‍ വ്യാജ ചികിത്സ നല്‍കിയ ആള്‍ പിടിയില്‍.

ഉത്തര്‍പ്രദേശിലെ ചന്തോളി പീതകാംപൂര സ്വദേശി വിനീത പ്രസാദ്(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. 3 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുമെന്ന ബോര്‍ഡ് തൂക്കിയായിരുന്നു ഇയാളുടെ ‘ചികിത്സ’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ താമസിച്ചാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. യുപി മോഡല്‍ ചികിത്സ എന്ന പേരിലാണു മരുന്നുകള്‍ നല്‍കിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വില്‍പന ഏറെയും നടന്നത്. ഇതിനകം നിരവധി പേര്‍ ഇയാളുടെ പക്കല്‍ നിന്നും മരുന്ന് വാങ്ങിയതായാണ് സംശയം.

ഇയാള്‍ താമസിച്ച സ്ഥലത്തു നിന്നും ഒട്ടേറെ മസാലക്കൂട്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരാതിയിലാണ് അറസ്റ്റ്. അതേസമയം, വിനീത് പ്രസാദിന്റെ മരുന്ന് കഴിച്ച ഒരാളെ പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഓഗസ്റ്റ് 15നാണു വിനീത് പ്രസാദ് ജില്ലയിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക