കോഴിക്കോട്: നിപ ബാധിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും.പന്ത്രണ്ടുകാരന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ ഇതുവരെ 46 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവായി.നിലവില്‍ 68 പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ 12 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.മൃഗസംരക്ഷണ വകുപ്പ് ഇന്ന് വീണ്ടും ചാത്തമംഗലത്തെത്തി, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും. നേരത്തെ കേന്ദ്രസംഘവും മൃഗസംരക്ഷണ വകുപ്പും ശേഖരിച്ച റംബൂട്ടാന്റേയും പേരയ്ക്കയുടേയും സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും. അതേസമയം കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. നിപ റിപ്പോര്‍‌ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു വാക്സിനേഷന്‍ നിര്‍ത്തിവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക