ഭോപ്പാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു.

മധ്യപ്രദേശിലെ മച്ചാല്‍പുരിലാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ പറഞ്ഞത്. യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക