തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂര്‍ സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പോര് പരിഹരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുകയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക