തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക