ഡല്‍ഹി; രാജ്യത്ത് ഒരു ദിവസം കൊണ്ടു വാക്സിന്‍ വിതരണം ഒരു കോടി കടന്നു. ഇന്നലെ മാത്രം ഒരു കോടിയിലധികം വാക്സിന്‍ വിതരണം നടന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

വാക്സിന്‍ വിതരണം ചെയ്യുന്നവരെയും വാക്സിന്‍ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് 1,00,63 ,931 ഡോസ് വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്തതായാണ് കണക്ക്. ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിന്‍ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക