പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷന്‍ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാല്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക