കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയില്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തയ്യാറാകും.

ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലന്‍സ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നഗരസഭ അദ്ധ്യക്ഷയുടെ മുറി തുറക്കാന്‍ അനുവദിക്കരുതെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിന്‍ സീല്‍ ചെയ്തിരുന്നു. തന്‍റെ സാന്നിദ്ധ്യത്തില്‍ വിജിലന്‍സ് മുറി തുറന്ന് പരിശോധിച്ചാല്‍ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്.

തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് ശേഷം നഗരസഭ ഓഫീസ് തുറക്കുന്ന ഇന്ന് ഇക്കാര്യങ്ങളില്‍ തുടര്‍നടപടികളും ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക