സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു.

പേപ്പര്‍, കുടിവെള്ളം, പ്ലാസ്റ്റിക് തുടങ്ങി ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ക്ക് ഓരോന്നായി താഴുവീഴുകയാണ്. കോവിഡിന്റെ ഒന്നാം തരംഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുമ്ബേ രണ്ടാം തരംഗവും എത്തി. അടച്ചിടല്‍ മൂലം ഉണ്ടായ നഷ്ടം ഒരു വശത്ത്. അസംസ്കൃത വസ്തുക്കളുടെ വിലയാണെങ്കില്‍ ദിനംപ്രതി കൂടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും ലോണും ഉയര്‍ന്ന പലിശക്ക് പണം കടമെടുത്തുമാണ് മുമ്ബോട്ടു പോയത്. വായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്കുകള്‍ ലോണ്‍ നിഷ്ക്രിയ ആസ്തി പരിധി ഒരു വര്‍ഷമെങ്കിലുമായി ഉയര്‍ത്തണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു. തലസ്ഥാനത്തെ പ്രധാന വ്യവസായ കേന്ദ്രമാണ് സിഡ്കോയ്ക്ക് കീഴിലുള്ള പാപ്പനംകോട് വ്യവസായ എസ്‌റ്റേറ്റ്. ഇതിനോടകം പല കമ്ബനികളും നഷ്ടം കാരണം നിര്‍മാണം അവസാനിപ്പിച്ചു. തൊഴിലാളികള്‍ക്ക് ശമ്ബളം കൊടുക്കാനാവാതെ പൂട്ടിപ്പോയവയും നിരവധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക