തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 88,000 രൂ​പ പി​ഴ​യും.തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ്​ (28) പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ​ കൊല​ക്കേ​സു​ള്‍​പ്പെ​ടെ 17 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്​ അ​രു​ണ്‍. 2019 മേ​യ് ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹൈ​കോ​ട​തി ഉ​ള്‍​പ്പെ​ടെ ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​തി റി​മാ​ന്‍​ഡി​ല്‍ കി​ട​ന്നാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. 2019 ജൂ​ലൈ​യി​ല്‍ മ്യൂ​സി​യം പൊ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക