തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 44 ദിവസത്തിനിടെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത് 22 പേര്‍. ലോക്ക്ഡൗണ്‍ കാലത്ത് കേരളം അടച്ചിട്ടതോടെ ജീവിതം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാതെ വന്നതോടെ കടുംകൈയ്ക്ക് ഇവര്‍ മുതിര്‍ന്നത്. കേരളം കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവങ്ങള്‍.

ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത് കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ബിന്ദു പ്രദീപാണ്. 44 കാരിയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. 20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഏറെക്കഴിയും മുന്‍പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ഉന്നത നിലവാരത്തില്‍ ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായി മാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്ബത്തിക ബാധ്യത കുതിച്ചയുര്‍ന്നു.ഇത്തരത്തിൽ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ നിരവധി ആളുകളാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക