ഹൈദരാബാദ്‌: സ്‌ത്രീകളെ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടിയ യുവാവ്‌ അറസ്റ്റില്‍. ആന്ധ്രാപ്രദേശ്‌ സ്വദേശിയായ സി പ്രസന്നകുമാര്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ മുന്നൂറോളം സ്‌ത്രീകളെ വശീകരിച്ച്‌ വലയിലാക്കുകയും പിന്നീട്‌ ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. പിന്നീട്‌ ഇവരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കാട്ടിയാണ്‌ പണം തട്ടിയെടുത്തത്‌.

200 പെണ്‍കുട്ടികളും നൂറ്‌ വിവാഹിതരായ സ്‌ത്രീകളുമാണ്‌ ഇയാളുടെ വലയില്‍ കുടുങ്ങിയത്‌. ആന്ധ്രാ, തെലങ്കാന മേഖലയില്‍ നിന്നുള്ളവരാണ്‌ ഇവര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്‌ ഇയാള്‍ സ്‌ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചതെന്നും പൊലീസ്‌ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക