തിരുവനന്തപുരം: രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണ നടപടികള്‍ക്കു പകരം പ്രതിവാര രോഗ സ്ഥിരീകരണ ജനസംഖ്യാ അനുപാതം (ഐപിആര്‍) അനുസരിച്ച്‌ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഐപിആര്‍ പത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചത്.

എന്താണ് ഐപിആര്‍? എങ്ങനയാണ് കണക്കാക്കുക?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ഒരാഴ്ച റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തെ ആയിരം കൊണ്ടു ഗുണിച്ച്‌ ആകെ ജനസംഖ്യകൊണ്ടു ഹരിച്ചാണ് ഐപിആര്‍ കണക്കാക്കുക. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഐപിആര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും പ്രസിദ്ധീകരിക്കും. ഐപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണ നടപടികള്‍ വേണമെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

ഐപിആര്‍ പത്തിനു താഴെയുള്ള പ്രദേശങ്ങളില്‍ ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫിസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസ്സായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയതിന്റെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഒരേ സമയം പ്രവേശനമുള്ള ഉപഭോക്താക്കളുടെ എണ്ണവും പുറത്തു പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കുള്ളില്‍ തിരക്കുണ്ടാവാതെ നോക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്. കടകള്‍ക്ക പുറത്ത് തിരക്ക് ഒഴിവാക്കേണ്ടതും ഉടമകള്‍ തന്നെയാണെന്ന് ഉത്തരവില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക