കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ നഴ്‌സിങ് ഓഫിസര്‍മാരെ പരിഹസിക്കുകയും മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയില്‍ പൊലീസ് കേസ് എടുത്തു. ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ 2 നഴ്‌സിങ് ഓഫിസര്‍മാരാണു പരാതി നല്‍കിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴികള്‍ വിശകലനം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്‌സിങ് ഓഫിസര്‍മാര്‍ പരാതി നല്‍കി. മേയ് എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടു നഴ്‌സിങ് ഓഫിസര്‍മാര്‍ പൊലീസിനെ സമീപിച്ചത്. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ പരാതിക്കാരില്‍ ഒരാളുടെ മുതുകിന് ഇടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക