കൊല്ലം: കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. ഓയൂരിലെ തട്ടിക്കൊണ്ടുപോകലില്‍ നിര്‍ണായക മൊഴി പുറത്ത്. ആറുവയസുകാരിക്കൊപ്പം സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു. ആണ്‍കുട്ടി പ്രതിരോധിച്ചതും കാറില്‍ നിന്ന് താഴെവീണതും ശ്രമം പാളാന്‍ കാരണമായി. രണ്ടു കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. രക്ഷപെട്ട സഹോദരന്‍ വിവരം പുറത്തറിയിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്നും പ്രതി പത്മകുമാറിന്റെ മൊഴി.

കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്‍കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന് പ്രതി. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടിയെ പാര്‍പ്പിച്ചത് ചിറക്കരയിലെ ഫാമിലായിരുന്നു. പൊലീസ് ഫാം ഹൗസിലെത്തി പരിശോധന നടത്തി. വെള്ള കാര്‍ ചിറക്കര ഭാഗത്ത് പോയ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എട്ടുവര്‍ഷം മുന്‍പ് വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്താണ് ഫാമുള്ളത്. ഇവിടെ ഓടിട്ട വീടുണ്ട്. ഒറ്റനിലയുള്ള ഓടിട്ട വീട്ടിലായിരുന്നു രാത്രി പാര്‍പ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. വീട്ടിലെ ആറു നായ്ക്കളെ ചിറക്കര ഫാമിലേക്ക് മാറ്റിയത് ഇന്നലെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക