ഭാവി ഭർത്താവിന് സമ്ബത്തും സൗഭാഗ്യവും കൊണ്ടുവരുന്ന മുഖമെന്ന വിശേഷണത്തിന് ഉടമയായിരിക്കുകയാണ് 29 കാരിയായ ചൈനീസ് യുവതി. മധ്യ ചൈനയിലെ ഹനാൻ പ്രവിശ്യാ സ്വദേശിയായ യുവതി, ഡോയിൻ എന്ന ചൈനീസ് വീഡിയോ പ്ലാറ്റ്ഫോമിലാണ് തന്റെ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തത്. നിമിഷങ്ങള്‍ കൊണ്ട് വീഡിയോ വൈറലായി. വാങ് ഫു സിയാങ് (Wang Fu Xiang) എന്ന് ചൈനീസ് ജനത വിശേഷിപ്പിക്കുന്ന ഉത്തമ മുഖ ഭംഗി യുവതിയ്ക്കുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചൈനയുടെ ഫ്യൂഡല്‍ കാലഘട്ടത്തില്‍ നില നിന്നിരുന്ന വിശ്വാസം അനുസരിച്ച്‌ സ്ത്രീകളുടെ ചില പ്രത്യകതകളുള്ള നെറ്റിത്തടങ്ങളും മൂക്കും ചുണ്ടുകളും എല്ലാം ഭാഗ്യത്തെ സൂചിപ്പിക്കുന്നവയാണ്. ആധുനിക കാലത്ത് ഇവയെല്ലാം അന്ധവിശ്വാസത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ വിശ്വാസങ്ങള്‍ പിന്തുടരുന്നവർ ചൈനീസ് സമൂഹത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ വിശ്വാസം അനുസരിച്ച്‌ വിശാലമായ നെറ്റിത്തടവും വൃത്താകൃതിയിലുള്ള താടിയുമുള്ള സ്ത്രീകള്‍ ദയയുള്ളവരും തങ്ങളുടെ പങ്കാളിക്ക് ഭാഗ്യം ലഭിക്കാൻ കാരണമാകുന്നവരുമാണ്. മൂക്കാണ് ഭാഗ്യത്തിന്റെ മറ്റൊരു അളവ് കോല്‍. നീളമുള്ളതും ആഗ്രഭാഗം വൃത്താകൃതിയിലുള്ളതുമായ മൂക്ക് ഭാഗ്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. താഴത്തെ ചുണ്ടിന് മേല്‍ ചുണ്ടിനെക്കാള്‍ അല്പം വലുപ്പം കൂടുന്നതും ഭാഗ്യം നിലനിർത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ മുഖ ലക്ഷണ ശാസ്ത്രമനുസരിച്ച്‌ സ്ത്രീകളുടെ മുടിയും തിളക്കമുള്ള കണ്ണുകളും എല്ലാം ഭാഗ്യത്തിന്റെ അടയാളമാണ്.

എന്നാല്‍ ഇവിടെ യുവതിയുടെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. യുവതിയെ തന്റെ ജീവിത പങ്കാളിയാക്കാനുള്ള ആഗ്രഹം നിരവധി പേർ പ്രകടിപ്പിച്ചു. ഒരു സ്ത്രീയ്ക്ക് യോജിച്ച ഏറ്റവും മനോഹരമായ മുഖമാണിതെന്നും ഇത്തരമൊരു ഭാഗ്യ മുഖം ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നും എല്ലാമുള്ള കമന്റുകൾ കൊണ്ട് ഇൻബോക്സുകൾ നിറയുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക