വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം പാകം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണ്‍. ഭാര്യ ഉപാസനയാണ് താരത്തിന്റെ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മ സുരേഖയേയും താരത്തിനൊപ്പം അടുക്കളയില്‍ കാണാം.

പനീര്‍ ടിക്കയാണ് താരം അമ്മയ്ക്കായി ഉണ്ടാക്കിയത്. രാം ചരണ്‍ കുക്ക് ചെയ്യുമ്ബോള്‍ അമ്മ അടുത്തു നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വുമണ്‍സ് ഡേ സ്‌പെഷ്യല്‍ എന്ന അടിക്കുറിപ്പിലാണ് ഉപാസന വിഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയല്ല ഇങ്ങനെയാണ് വനിതാ ദിന ആശംസകള്‍ നല്‍കേണ്ടത് എന്നാണ് ആരാധകരുടെ കമന്റുകള്‍. കഴിഞ്ഞ ദിവസം താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിനായി ജാംനഗറിലേക്ക് പ്രൈവറ്റ് ജെറ്റില്‍ പോകുന്നതിനിടെയാണ് താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചറാണ് രാം ചരണിന്റെ പുതിയ ചിത്രം. കിയാര അധ്വാനിയാണ് നായികയായി എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക