പൂഞ്ഞാർ പള്ളി ഗ്രൗണ്ടിൽ വാഹനാഭ്യാസം നടത്തിയവരെ തടയാൻ ശ്രമിച്ച ഇടവകയിലെ സഹവികാരിക്ക് ആക്രമണം നേരിട്ട സംഭവത്തിൽ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത് ആര് എന്ന് ചോദ്യം വളരെ പ്രസക്തമാണ്. ക്രൈസ്തവ ദേവാലയത്തിന്റെ അതിരുകൾക്കുള്ളിൽ വൈദികൻ ആക്രമിക്കപ്പെടുമ്പോൾ സ്വാഭാവികമായും ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടും. എന്നാൽ ആക്രമണത്തെ കുട്ടിക്കളി എന്ന് ന്യായീകരിക്കുന്ന, ഒരു വിഭാഗത്തെ മാത്രം മോശക്കാരാക്കാൻ ശ്രമിക്കുന്നു എന്ന് ഇരവാദം ഉയർത്തി കള്ളക്കണ്ണുനീരൊഴുക്കുന്ന ആളുകളുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളാണ് ഈ വാർത്തയോടൊപ്പം ഉള്ളത്.

പൂഞ്ഞാർ പള്ളിയിൽ പോയി വൈദികരെയും വിശ്വാസികളെയും സമചിത്തതയോടുകൂടി പിടിച്ചുനിർത്തുവാൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കൾക്കെതിരെ എന്റെ ഈരാറ്റുപേട്ട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഒരു മതവിഭാഗത്തിൽ പെടുന്ന തീവ്ര നിലപാടുകാർ നടത്തുന്ന അസഭ്യ വർഷമാണ് നിറയുന്നത്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ ഇടതു വലത് മുന്നണികളിൽ നിൽക്കുന്ന എംപിയെയും, എംഎൽഎയും, മുൻ എംഎൽഎയെയും അയാളുടെ മകനെയും, ക്രൈസ്തവ നാമധാരികളായ മറ്റു പ്രാദേശിക നേതാക്കളെയും കണ്ണും പൂട്ടിത്തെറി വിളിക്കുകയാണ് ഇപ്പോൾ എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പിൽ. ഈ ആളുകൾ തന്നെയാണ് തങ്ങൾ ബോധപൂർവ്വം ടാർഗറ്റ് ചെയ്യപ്പെടുന്നു എന്ന് ഇരവാദം ഉന്നയിക്കുന്നത്. ഇവർ തന്നെയാണ് വിവിധ മതവിഭാഗങ്ങളിൽ പെടുന്ന ആളുകൾ പ്രതിപട്ടികയിൽ ഉണ്ട് എന്ന് പ്രചരണം നടത്തുന്നതും വിദ്യാർത്ഥികളുടെ ചാപല്യംമൂലം സംഭവിച്ചു പോയ ഒരു അബദ്ധമായിരുന്നു ഇത് എന്നെല്ലാം ന്യായീകരണം നിരുത്തുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി പട്ടികയിൽ ഉള്ളവർ പ്രായപൂർത്തിയായവരും അല്ലാത്തവരും എല്ലാം വിദ്യാർത്ഥികളാണ് അതുകൊണ്ടാണ് പെരു വിവരങ്ങൾ പുറത്തുവിടാത്തത് എന്ന് ന്യായീകരണമാണ് പോലീസ് പറയുന്നത്. ഇവിടെ തീവ്ര ക്രൈസ്തവ നിലപാട് ഉള്ളവർ പ്രചരിപ്പിക്കുന്നതനുസരിച്ച് പ്രതിപട്ടികയിൽ ഉള്ളവരെല്ലാം മുസ്ലിം സമുദായത്തിൽപ്പെട്ട ആളുകളാണ് എന്നാണ്. മുസ്ലിം അനുഭാവികൾ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ പറയുന്നത് പ്രകാരമാണെങ്കിൽ 17 പേർ മുസ്ലിങ്ങൾ ആണെങ്കിൽ 11 പേർ ക്രിസ്ത്യാനികളും ഏഴു പേർ ഹിന്ദുക്കളും ആണെന്നാണ്. കാര്യങ്ങൾക്ക് വ്യക്തത വരുത്തുവാൻ പോലീസ് തയ്യാറാവുന്നില്ല.

ബൈക്കിലും കാറിലും എത്തിയ കുട്ടികൾ പള്ളിമുറ്റത്ത് സ്റ്റൺഡിങ് നടത്തുകയായിരുന്നു എന്നും പറയുന്നു. അങ്ങനെയെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചിട്ടുണ്ടെങ്കിൽ സാധാരണ സംഭവങ്ങളിൽ കേസെടുക്കുന്നതുപോലെ ഇവിടെ അവരുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കപ്പെടണം. അതിക്രമത്തിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ഉടമകൾക്കുള്ള പോപ്പുലർ ഫ്രണ്ട് ബന്ധവും അന്വേഷണ വിധേയമാകണം.

ഒരു ചോദ്യ പേപ്പറിൽ വന്ന ചോദ്യം മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു അധ്യാപകന്റെ കൈ വെട്ടിയെടുത്തവരാണ്, ഇന്ന് പള്ളി കോമ്പൗണ്ടിനുള്ളിൽ നടന്ന അതിക്രമം കുട്ടിക്കളി എന്ന ന്യായീകരിക്കുന്നത്. സ്വന്തം മതത്തിൻറെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ജനാധിപത്യം മതേതര വ്യവസ്ഥിതിയിൽ അന്യമതങ്ങളോടുള്ള ബഹുമാനം പുലർത്തുന്നത്. അന്യ മതത്തിൻറെ ആരാധനാലയത്തിൽ അതിക്രമം ഉണ്ടായപ്പോൾ അവിടെ പോയ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും സമൂഹമാധ്യമങ്ങളിൽ പച്ച തെറി വിളിക്കുന്നവർക്ക് അത്തരത്തിൽ അന്യമതങ്ങളോടൊരു ബഹുമാനം ഉണ്ട് എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. പോലീസ് സമൂഹം മാധ്യമ ഗ്രൂപ്പുകളിൽ സൈബർ പെട്രോളിങ് നടത്തുന്നുണ്ട് എന്നാണ് പറയുന്നത് പക്ഷേ അക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തവർക ഇത്തരം അധമ പ്രസ്താവനകൾക്ക് നേരെ കണ്ണടക്കുകയാണ് എന്നതും സൂചിപ്പിക്കാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക