പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ തെരഞ്ഞെടുത്തു കഴിയുന്നതോടെ മേജര്‍ അതിരൂപത പദവി എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കു നഷ്‌ടമായേക്കും. സെന്റ്‌ തോമസ്‌ മൗണ്ടും തൊട്ടടുത്ത ഏതാനും ഇടവകകളും ചേര്‍ത്ത്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്‌ഥാനീയ രൂപത നിലവില്‍ വരുമെന്നാണ്‌ സൂചന. വത്തിക്കാന്‍ പ്രതിനിധി ഇന്നലെ സിനഡ്‌ മധ്യേ കൂരിയ ബിഷപ്പിനെ സന്ദര്‍ശിച്ചു ചില രേഖകള്‍ കൈമാറിയത്‌ ആസ്‌ഥാന രൂപത മാറ്റത്തിന്റെ മുന്നോടിയാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്‌.

എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കു തദ്ദേശീയനായ മെത്രാപ്പോലീത്തയെ വാഴിക്കാനും സാധ്യതയുണ്ട്‌. ഭാവിയില്‍ രണ്ടു സഹായമെത്രാന്മാരും നിയമിതരാകും. വിദൂരഭാവിയില്‍ എറണാകുളം, അങ്കമാലി എന്നിങ്ങനെ രൂപതകളായി വിഭജിക്കപ്പെട്ടേക്കും. കല്‍ദായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ്‌ മുന്നിലുള്ളത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം അതിരൂപതയില്‍ വൈദികരും അല്‍മായരും കുര്‍ബാനപ്രശ്‌നത്തില്‍ പ്രതിഷേധ ശക്‌തിയായി നില്‍ക്കുന്നതിനാല്‍ ഉടനടി ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ തയാറാവില്ല. ഒരു പതിറ്റാണ്ടിനിടെ ക്രമാനുഗതമായി ഇവ നടപ്പാക്കിയാല്‍ എതിര്‍പ്പിനു ശക്‌തി കുറയും. സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പാണെന്നും അദ്ദേഹത്തിന്റെ ആസ്‌ഥാനം എറണാകുളം-അങ്കമാലി ആയിരിക്കുമെന്നും മാര്‍പാപ്പ വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. സിനഡിന്‌ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക