രുചിപ്പെരുമയില്‍ കരിമീനോളം വരുമോ മറ്റൊരു മീനും? വിപണിയില്‍ വലിയ വിലയുള്ള മീനായതിനാല്‍ വിശേഷ അവസരങ്ങള്‍ ആഘോഷമാക്കാനാണ് സാധാരണക്കാര്‍ കരിമീൻ വാങ്ങുക. വിപണിയിയില്‍ മികച്ച വില ലഭിക്കുന്ന കരിമീനിനെ കുളങ്ങളിലും പാറക്കുളങ്ങളിലും അനായാസം വളര്‍ത്താം. പരിചരണം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്‍റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം.

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്ബേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍-ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതുമുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും.

നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് കരിമീനുകള്‍ക്ക് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മത്സ്യമാണ് കരിമീന്‍. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയുമെന്നത് കരിമീനിന്‍റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍, പിഎച്ച്‌ 6നു താഴെപ്പോയാല്‍ പെട്ടെന്നു ചാകും. ഫ്‌ളോട്ടിംഗ് ഫീഡ് നല്‍കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്കു നല്ല വളര്‍ച്ച ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക