കുമരകത്ത് കരിമീന്‍ സുലഭമായതോടെ സാധാരണക്കാരന്റെ തീന്‍മേശകളില്‍ രുചിമേളം. ബി ഗ്രേഡ് കരിമീനിന് കിലോയ്ക്ക് 300 രൂപയാണ് വില. എ ഗ്രേഡിന് 420ഉം എ പ്ലസിന് 490 രൂപയുമാണ് വില. മുമ്ബ് ബി ഗ്രേഡിന് 420 മുതല്‍ 450 രൂപ വരെയെത്തിയിരുന്നു വില. കൂടുതല്‍ വില്‍ക്കുന്നതും ലഭിക്കുന്നതും ബി ഗ്രേഡ് കരിമീനാണ്. 100 – 150 ഗ്രാം തൂക്കം വരുന്നതാണ് ബി ഗ്രേഡ്. 150 ഗ്രാമിന് മുകളില്‍ തൂക്കം വരുന്നത് എ ഗ്രേഡില്‍പ്പെടും. ഒരെണ്ണം ഒരു കിലോയ്ക്ക് അടുത്തു വരുന്നത് എ പ്ലസ് ഗ്രേഡിലുള്‍പ്പെടും.

എല്ലാ ഗ്രേഡിലുമുള്ള കരിമീന്‍ ഇപ്പോള്‍ കായലില്‍ നിന്നു ലഭ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. മുന്‍പ് ദിവസവും ശരാശരി 150 കിലോ കരിമീനാണ് കുമരകത്തെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെത്തിയിരുന്നത്. ഇപ്പോഴത് 500 കിലോയായി. ചീപ്പുങ്കല്‍, പള്ളിച്ചിറ, കുമരകം എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകളുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേമ്ബനാട്ട് കായലിലെ കരിമീന്‍ :

രുചിയിലും ഗുണത്തിലും വേമ്ബനാട്ട് കായലിലെ കരിമീന്‍ കേമനാണ്. കൂരി, പുല്ലന്‍ പോലുള്ള മീനുകളും വ്യാപകമായി ലഭിക്കുന്നുണ്ട്. റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കരിമീന്‍ കൊണ്ടുപോകുന്നത്. അന്യജില്ലകളില്‍ നിന്ന് പോലും ആളുകള്‍ കൂട്ടമായെത്തി കരിമീന്‍ വാങ്ങുന്നുണ്ട്. എന്നാല്‍ കുമരകത്തേതെന്ന പേരില്‍ ആന്ധ്ര കരിമീന്‍ കുമരകത്തു പോലും വ്യാപകമായി വില്‍ക്കുന്നുണ്ട്. ആന്ധ്രാ കരിമീനിന് വിലയും രുചിയിലും കുറവാണ്.

തൂക്കം ഒരു കിലോ വരെ:

കരിമീന്‍ എ പ്ലസ് ഗ്രേഡിന്റെ വില 490 രൂപ. ഒരു മീനിന്റെ തൂക്കം 1 കിലോ വരെ.എ ഗ്രേഡിന്റെ വില 420 രൂപ.ഒരു മീനിന്റെ തൂക്കം 150 ഗ്രാമിന് മുകളില്‍.ബി ഗ്രേഡിന്റെ വില 300 രൂപ.ഒരു മീനിന്റെ തൂക്കം 100 – 150 ഗ്രാം.ഒരു ദിവസം ലഭിക്കുന്നത് 500 കിലോ ഗ്രാം.മുമ്ബ് ലഭിച്ചിരുന്നത് 150 കിലോ ഗ്രാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക