ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട് . സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷ മേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി , സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.

ഭാഗ്യസംഖ്യ 2 – 2024ലെ ഭാഗ്യസംഖ്യ 2 ലഭിച്ചവരുടെ ന്യൂമറോളജി പ്രവചനങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏത് വർഷവും ഏത് മാസവും
2 , 11, 20 , 29 — എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം ” 2″ ആണ്. സംഖ്യാശാസ്ത്ര പ്രകാരം ചന്ദ്രൻ ഭരിക്കുന്ന ന്യൂമറോളജി നമ്പർ “2” ന് കീഴിൽ ജനിച്ച വ്യക്തികൾ 2024-ൽ നിരവധി പുതിയ പാഠങ്ങൾ പഠിക്കാൻ പോകുന്നു. പൊതുവെ ഇക്കൂട്ടർക്ക് വളരെയധികം പരീക്ഷണങ്ങൾ നിറഞ്ഞ ഒരു വർഷം ആയിരിക്കും 2024. 2024- ൽ ഈ ഭാഗ്യ സംഖ്യയിൽ ജനിച്ചിരിക്കുന്നവർക്ക് നല്ല സമയം ലഭിക്കും, പുതിയ കാര്യങ്ങൾ പഠിക്കും, പുതിയ കഴിവുകൾ നേടും അതിനായി നിരന്തരമായ പരിശ്രമങ്ങളിലൂടെ നിങ്ങളുടെ സമസ്ത മേഖലയും വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക.

ഭാഗ്യസംഖ്യ “2” ലഭിച്ചിരിക്കുന്നവർക്ക് ഒരു കാര്യത്തിലും ഒരു സ്ഥിരതയില്ലായ്മ അനുഭവപ്പെടുന്നതാണ്. ഇക്കൂട്ടർ ഈ കാര്യവും വളരെ കരുതലോടെ ശ്രദ്ധിക്കേണ്ടതാണ്.
തൊഴിൽ — കുടുബ ബന്ധങ്ങള്‍ — വിദ്യാഭ്യാസം … തുടങ്ങിയ മേഖലകളിൽ നിർബന്ധമായും സ്ഥിരത നിലനിർത്തിക്കൊണ്ടു പോകേണ്ടതാണ് അല്ലാത്തപക്ഷം അവയൊക്കെ ശിഥിലമാകാൻ സാധ്യതയുണ്ട് സൂക്ഷിക്കുക. പ്രണയത്തിന്റെ കാര്യം വരുമ്പോൾ ഭാഗ്യസംഖ്യ “2” ലഭിച്ചിരിക്കുന്നവർ അവരുടെ പ്രണയ പങ്കാളികളുമായി വൈകാരികമായി സ്നേഹവും വാത്സല്യവും ഉള്ളവരായിരിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കുന്നതാണ്.

ഭാഗ്യസംഖ്യ “2” ലഭിച്ചിരിക്കുന്നവർ സാമ്പത്തികവും ആരോഗ്യവും പോലെയുള്ള സംഗതികളിൽ ഒരു സന്തുലിത ഊർജ്ജം നിലനിർത്തേണ്ടത് അത്യാവശ്യമാണ് . ഭാഗ്യസംഖ്യ “2” ലഭിച്ചിരിക്കുന്നവർ ഹൃദയത്തിൽ വളരെ ഊഷ്മളവും സെൻസിറ്റീവുമാണ് ആയതിനാൽ ഈ പുതുവർഷം നിങ്ങളുടെ വൈകാരികവും സെൻസിറ്റീവുമായ സ്വഭാവം കാരണം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
അങ്ങേയറ്റം വൈകാരിക സ്വഭാവം കാരണം കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിൽ നിങ്ങൾക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരും. ആയതിനാൽ കുടുബ ബന്ധങ്ങളിലും പ്രത്യേകിച്ചും ജീവിത പങ്കാളിയോട് വളരെയധികം രമ്യതയിൽ വേണം പെരുമാറാൻ.

നിങ്ങളുടെ വിദ്യാഭ്യാസം, കരിയർ, ബിസിനസ്സ് എന്നീ മേഖലകളിൽ ഈ പുതിയ വർഷം നല്ല ഫലം ലഭിക്കും അവ പ്രയോജനപ്രദം ആക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്ന “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർക്ക്
ഈ വരുന്ന പുതുവർഷത്തിൽ
ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും, എന്നാൽ ദു:ർവാശിയാൽ അവയൊന്നും നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.

ഈ പുതുവർഷത്തിൽ ഭാഗ്യസംഖ്യ “2” ലഭിച്ചിരിക്കുന്നവർക്ക് നല്ലൊരു തുക സമ്പാദിക്കാനുള്ള മികച്ച അവസരങ്ങളുണ്ടാകും ആ അവസരങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ അവരുടെ പണം നന്നായി കൈകാര്യം ചെയ്യാനും കൂടുതൽ നിക്ഷേപിക്കാനും ശ്രദ്ധിക്കണം, എല്ലാ സാമ്പത്തിക സംരംഭങ്ങളും വിജയിക്കണമെന്നില്ല, ആയതിനാൽ നിക്ഷേപങ്ങൾ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ.

ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ മാനസികവും ശാരീരികവുമായ പിന്തുണയ്‌ക്കായി അവരുടെ പ്രിയപ്പെട്ടവരെ ആശ്രയിക്കേണ്ടി വരും. ചുറ്റുമുള്ള എല്ലാവരോടും ദയ കാണിക്കാനും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കാനും “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

“2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ ജോലിസ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം ഇക്കൂട്ടർ പലപ്പോഴും സഹപ്രവർത്തകരോട് വൈരാഗ്യം വച്ചു പുലർത്തുന്നവരായിരിക്കും ഈ കാര്യവും ശ്രദ്ധിക്കുകയും ഇത്തരത്തിൽ ഉള്ള സമീപനം ഒഴിവാക്കുകയും വേണം.

പൊതു വർഷഫലം :

ആരെയും അമിതമായി വിശ്വസിക്കുന്ന സ്വഭാവം ഉണ്ടായിരിക്കില്ല, മുൻകോപം, വൈരാഗ്യം, അലസത, മടി എന്നിവ “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവരുടെ ശത്രുക്കള്‍ ആണ്. ഇവയിൽ നിന്നോക്കെ മുക്തി വരുത്തേണ്ടത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്. “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ 2024..ൽ ശ്രദ്ധിക്കേണ്ടുന്ന സംഗതി നിങ്ങളിലുള്ള അങ്ങേയറ്റം വൈകാരിക സ്വഭാവമാണ്. നിങ്ങൾ അത് നിയന്ത്രിച്ചാൽ എല്ലാം ശരിയാകും,

2024ൽ “2” ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്നവർ തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങളിലും ശ്രദ്ധാലു ആയിരിക്കുക കാരണം എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു വിപരീത അഥവാ നെഗറ്റീവ് ഊർജ്ജം പ്രതിഫലിക്കും.

പരിഹാരം:

  1. ജീവിതത്തിൽ ഏത് കാര്യവും വിജയിക്കണമെങ്കിൽ മാതാവിന്റെ അനുഗ്രഹങ്ങളും ആശിർവാദങ്ങളും വേണംആയതിനാൽ അമ്മയുമായി രമ്യതയിലും സ്നേഹത്തോടെയും വർത്തിക്കുക.
  2. സൂര്യാസ്തമയത്തിനു ശേഷം ചാന്ദ്ര നമസ്കാരം ചെയ്യുക.
  3. പകൽ ഉറങ്ങാൻ പാടില്ല.
  4. മുത്ത് (Pearl) വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കുക.
  5. ഏത് സംഗതിയ്ക്ക് പുറപ്പെടുബോളും വടക്ക് ദിക്കിലേക്ക് 9 ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
  6. വിശ്വാസം ഉള്ളവർ തിങ്കളാഴ്ചകളിൽ ദുർഗ്ഗാ ദേവീക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.
  7. “ഓം സോം സോമായനമ:”
    എന്ന മൂല മന്ത്രം നിത്യം സൂര്യാസ്തമയം കഴിഞ്ഞാലുടൻ 108 തവണ ജപിക്കുന്നതും ശ്രേയസ്കരമാണ്.
    തുടരും….

ലേഖകൻ: റാം സാഗര്‍ തമ്ബുരാൻ, ഫോണ്‍:7907244210 വാട്സാപ്പ് : https://wa.link/ec5e2c , ഇ-മെയില്‍: [email protected]

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക