ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റര്‍ പുതുവത്സര ദിനത്തില്‍ പങ്കുവച്ച്‌ മമ്മൂട്ടി. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ മമ്മൂട്ടിയുടെ അത്യുഗ്രൻ ഗെറ്റപ്പാണ് കാണാനാവുന്നത്.പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ക്യാരക്ടര്‍ വിധേയനിലെ ഭാസ്കര പട്ടേലറിന് സമാനമെന്നാണ് ആരാധകര്‍ പറയുന്നത്.രാഹുല്‍ സദാശിവൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തും. ബ്ലാക്ക് ആൻഡ‍് വൈറ്റ് തീമിലാണ് പുതിയ പോസ്റ്ററും പുറത്തുവന്നത്.അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. ടി.ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുല്‍ സദാശിവൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക