ആരാധകരെ എക്കാലവും ചേര്‍ത്ത് പിടിച്ചിട്ടുള്ളവരാണ് സിനിമാ താരങ്ങള്‍. തങ്ങളുടെ ഓരോ സിനിമയും വിജയിക്കുമ്ബോഴും പരാജയപ്പെടുമ്ബോഴും ഒപ്പം നില്‍ക്കുന്ന ആരാധകരെ കാണാന്‍ പല താരങ്ങളും നേരിട്ടെത്താറുമുണ്ട്. അത്തരത്തില്‍ ഉള്ള സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആശുപത്രി കിടക്കിയില്‍ കിടന്ന് ഒരു കുഞ്ഞാരാധിക നടന്‍ മമ്മൂട്ടിയോട് ചോദിക്കുകയാണ്. ‘മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെര്‍ത്ഡേയ് ആണ്. മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ’ ആരാധികയുടെ പ്രിയതാരത്തോടുള്ള ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതിനിടെ കുട്ടി ചികിത്സയില്‍ കഴിയുന്ന എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ യാദ്യശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടര്‍മാര്‍ കാര്യം പറഞ്ഞപ്പോള്‍ കുഞ്ഞാരാധികയെ കാണാന്‍ മമ്മൂട്ടി നേരിട്ടെത്തി. കുട്ടിക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു. നിര്‍മാതാവ് ആന്റോ ജോസഫും പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വരോഗമാണ് കുട്ടിക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക