തൃശൂർ: ശബരിമല തീർത്ഥാടനത്തിന് പോകാനായി മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി ഷിജുവിന്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്.
രാവിലെ ആറോടെ എസ്എൻപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം. അച്ഛനോടൊപ്പമാണ് ശുദ്ര കീർത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്. അച്ഛൻ കുളിച്ചുകൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക