കോഴിക്കോട്: മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മേഖലയിൽ വൻ പൊലീസ് സന്നാ​ഹമുണ്ട്.

കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആളാണ് പിടിയിലായതെന്നു സൂചനയുണ്ട്. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാ​ഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക