കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയകളിലെ അജ്ഞാത പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതികൾ ലഭിച്ചാൽ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അതോറിറ്റി പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണെന്നും നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക