തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം 2023 ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 28 കോടി മുടക്കിയാണ് ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്.

41 വേദികളിലായി നടക്കുന്ന ആഘോഷത്തില്‍ കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്പത്തിക പ്രതിസന്ധിക്കിടയിലെ അഴിമതിയും ധൂര്‍ത്തും എന്ന് ആരോപിച്ച് പ്രതിപക്ഷം ആഘോഷങ്ങള്‍ ബഹിഷ്കരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ സിനിമാതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജുവാര്യര്‍ തുടങ്ങിയവരും യു.എ.ഇ, ദക്ഷണികൊറിയ ക്യൂബ, നോര്‍വേ പ്രതിനിധികളും പങ്കെടുക്കും.

തിരുവനന്തപുരം പ്രകാശ നഗരമാക്കി കേരളീയം ലൈറ്റ് ഷോയ്ക്ക് തുടക്കം. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള വഴികളും നിയമസഭയും സെക്രട്ടറിയേറ്റും കനകക്കുന്നുമുള്‍പ്പെടുന്ന പ്രധാന കേന്ദ്രങ്ങളും വര്‍ണപ്രഭയില്‍ നിറഞ്ഞു. ലൈറ്റുകള്‍ കൊണ്ടുള്ള വിവിധ സ്റ്റേജ് ഷോകളും കേരളീയത്തിന്‍റെ ഭാഗമായി അരങ്ങേറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക