തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. വിദ്യാർഥി കൺസഷൻ ഉയർത്തുക, 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്തമാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതിനെതിരെയും സ്വകാര്യ ബസുകള്‍ എതിര്‍ത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ബസുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തിയതും ക്യാമറ ഘടിപ്പിക്കുന്നതും നിര്‍ബന്ധമാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമം ബസുടമകളുടെ ആവശ്യപ്രകാരമാണ് രണ്ടുമാസം നീട്ടി നല്‍കിയതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക