കളമശ്ശേരി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിച്ച്‌ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചെന്നു വെളിപ്പെടുത്തലുമായി യുവാവ്. ആലുവ സ്വദേശിയായ നിസാം പാനായിക്കുളം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് വൻ പൊലീസ് പട വീട്ടിലെത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയാണ് നിസാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് വീട്ടില്‍ കിടക്കാൻ നിന്നപ്പോഴാണ് കാളിങ് ബെല്‍ ശക്തിയായി അടിക്കുന്നത്. നോക്കുമ്ബോള്‍ വൻ പൊലീസ് പട പുറത്തുണ്ടായിരുന്നു. കശമശ്ശേരി സംഭവം നേരത്തെ വാര്‍ത്തകളിലൂടെ അറിഞ്ഞതിനാല്‍ അധികം ചോദിക്കേണ്ടിവന്നില്ല. പൊലീസ് വാഹനത്തിനു പകരം സ്വന്തം വാഹനത്തില്‍ ആലുവ സി.ഐ ഓഫിസിലേക്കു പോകുകയായിരുന്നുവെന്ന് നിസാം വെളിപ്പെടുത്തി. ഇതിനിടയില്‍ ഫോണില്‍ മെസേജ് അയയ്ക്കരുതെന്നും പൊലീസിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഫേസ്ബുക്കിലൂടെ വിവരം പുറത്തറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്‍പം കഴിഞ്ഞാണ് അബ്ദുല്‍ സത്താര്‍ എന്ന സുഹൃത്തിനെയും ചോദ്യംചെയ്യാനായി പൊലീസ് കൊണ്ടുവന്നത്. പിന്നീട് ഡൊമിനിക് മാര്‍ട്ടിൻ കുറ്റം ഏറ്റെടുത്ത് പൊലീസില്‍ കീഴടങ്ങിയതിനാല്‍ തങ്ങള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് നിസാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നിസാം പാനായിക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ളുഹര്‍ കഴിഞ്ഞ് കുറച്ചുനേരം കിടക്കാമെന്നു കരുതിയപ്പോഴാണ് കാളിങ് ബെല്‍ ശക്തിയായി അടിക്കുന്നു. നോക്കിയപ്പോള്‍ ഒരു വൻ പൊലീസ് പട തന്നെ പുറത്തുണ്ട്. സംഭവം ന്യൂസിലൂടെ അറിഞ്ഞതുകൊണ്ട് ഒരുപാട് ചോദിക്കേണ്ടി വന്നില്ല. അവരുടെ വണ്ടിയില്‍ ഏതായാലും കയറിയില്ല. സ്വന്തം വണ്ടിയില്‍ ആലുവ സി.ഐ ഓഫീസിലേക്ക്. ഫോണില്‍ മെസ്സേജ് ഒന്നും അയക്കരുതെന്ന് ഏമാന്റെ കല്‍പന. അപ്പൊ എഫ്.ബിയിലൂടെ വിവരം പുറത്തറിയിച്ചു.

കുറച്ചുകഴിഞ്ഞ് സഹോദരൻ അബ്ദുല്‍ സത്താറിനെയും കൊണ്ടുവന്നു. ആലുവയില്‍ ഞങ്ങള്‍ രണ്ട് ‘ഭീകരവാദികളേ’ ഉള്ളൂവെന്നു തോന്നുന്നു. ഏതായാലും ദേശീയഗാനം പാടാത്ത യഹോവ സാക്ഷികളെ ബോംബിട്ടുകൊന്ന രാജ്യസ്‌നേഹി മാര്‍ട്ടിൻ അത് ഏറ്റെടുത്തതുകൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. അല്ലേല്‍ പാനായിക്കുളത്ത് സ്വാതന്ത്ര്യ സെമിനാര്‍ നടത്താൻ പോയതിന്റെ പേരില്‍ തുടങ്ങിയ വേട്ടയാടല്‍ ഒരു പ്രതീക്ഷയുമില്ലാത്ത രീതിയില്‍ തുടര്‍ന്നേനെ. സര്‍വശക്തനു സ്തുതി.

Step 2: Place this code wherever you want the plugin to appear on your page.

ളുഹർ കഴിഞ്ഞ് കുറച്ചു നേരം കിടക്കാം എന്ന് കരുതിയപ്പോഴാണ് കാളിങ് ബെൽ ശക്തിയായി അടിക്കുന്നു. നോക്കിയപ്പോ ഒരു വൻ പോലീസ് പട…

Posted by Nizam Panayikulam on Sunday, 29 October 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക