പ​ന്നി​ത്ത​ടം: മ​ന്ത്ര​വാ​ദ​ത്തി​ന്റെ മ​റ​വി​ൽ 13കാ​രി​യെ പീ​ഡി​പ്പി​ച്ച സി​ദ്ധ​നെ അറസ്റ്റ് ചെയ്തു. ചി​റ​മ​നേ​ങ്ങാ​ട് പാ​ല​ക്ക​വീ​ട്ടി​ൽ ആ​ലി​ക്കു​ട്ടി മ​സ്താ​നെ​(60)യാ​ണ് അറസ്റ്റ് ചെയ്തത്. മ​ല​പ്പു​റം ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​വ്യ​ശ​ക്തി​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ലി​ക്കു​ട്ടി മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേര് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചത്. വീ​ട്ടി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മാ​റ്റാ​നാ​ണ് കുട്ടിയുടെ പിതാവ് ഇ​യാ​ളെ സ​മീ​പി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പി​ശാ​ച് ബാ​ധ​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ച് ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​ന്റെ മ​റ​വിൽ കുട്ടിയെ ആക്രമണത്തിന് ഇരയാക്കുകയായിരുന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ലും മാ​ന്ത്രി​ക ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി​യു​മാ​യി​രു​ന്നു പീ​ഡ​നം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക