അരൂർ: ആലപ്പുഴ അരൂരിൽ വാഹനമോഷണ കേസിലെ പ്രതികളായ രണ്ട് പേർ ഇന്നലെ പിടിയിലായി. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ വള്ളവനാട് വിപിൻ (29), എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിൽ കുഴുവേലി നികർത്തിൽ ആദിത്യൻ (21) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. സാധാരണമായൊരു വാഹന മോഷണം പോലെ തോന്നിയാൽ തെറ്റില്ല, പക്ഷ ഇവിടെയൊരു ട്വിസ്റ്റുണ്ട്. 
 
കഥ ഇങ്ങനെ തുടങ്ങാം… ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട വാൻ. കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഇത്. കഴിഞ്ഞ ഒമ്പതാം തിയതി രാത്രി 12.30 നാണ് വാൻ മോഷ്ടിക്കപ്പെട്ടത്.സാധാരണ കള്ളന്മാർ വാഹനം മോഷ്ടിച്ചാൽ ചെയ്യുന്നത് പൊളിച്ചുവിൽക്കുകയോ മറിച്ച് വിൽക്കുകയോ അല്ലെങ്കിൽ രഹസ്യമായി ഉപയോഗിക്കുകയോ ആണല്ലോ… 

ഇവിടെ കഥ അതൊന്നുമല്ല,  മദ്യലഹരിയിലായിരുന്നു പ്രതികളായ രണ്ടുപേരും ആ സമയത്ത് ഉണ്ടായിരുന്നത്. വണ്ടിയോടിക്കാൻ ഭയങ്കര ഇഷ്ടവും. പിന്നെ ഒന്നും നോക്കിയില്ല, വാനെടുത്ത് പാഞ്ഞു. പിക്കപ്പ് വാൻ ഓടിച്ച് എറണാകുളം തേവര പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ അവിടെ വച്ച് പെട്രോൾ തീർന്നു. കയ്യിൽ പൈസ ഇല്ലാത്തതിനാൽ വണ്ടി ഉപക്ഷിച്ച് അവർ തിരികെ പോരുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക