ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്‌ത്രീകളില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണെന്ന് പഠനത്തില്‍ പറയുന്നു. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

കുടുംബ ഉത്തരവാദിത്തങ്ങള്‍, വന്ധ്യതയും ഗര്‍ഭം അലസലും, ഗര്‍ഭധാരണവും ജനനവും, ആര്‍ത്തവവിരാമം എന്നിവയെല്ലാം വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കൗമാരത്തില്‍ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്ന സ്‌ത്രീകള്‍ക്ക്‌ വിഷാദരോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കാൻ മാത്രമല്ല, അണ്ഡാശയ ക്യാൻസര്‍, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഗര്‍ഭനിരോധന ഗുളികകള്‍ ചില അനാവശ്യ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭനിരോധന ഗുളികകളും വിഷാദവും തമ്മിലുള്ള ബന്ധം വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നതില്‍ ഹോര്‍മോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്ബോള്‍ ഹോര്‍മോണുകളുടെ അളവ് മാറുന്നത് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായേക്കാമെന്ന ജേണല്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയില്‍ ‌പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക