2016 ലെ നോട്ടുമാറ്റം വന്നതുമുതല്‍ തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രശ്‌നമെന്ന് സുരേഷ് ഗോപി. കരുവന്നൂര്‍ ബാങ്കില്‍ തുടരുന്ന ഇഡി നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍നിന്നും തൃശൂരിലേക്കുള്ള പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.

ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോള്‍ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘2016 നവംബറില്‍ നോട്ടുമാറ്റം നിലവില്‍ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്.അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്. ഇത് ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക