രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര്‍ 2024 സാമ്ബത്തിക വര്‍ഷത്തില്‍ ഏഴായിരത്തോളം ചാര്‍ജിംഗ് പോയിൻറുകള്‍ സ്ഥാപിക്കും. 2028 സാമ്ബത്തിക വര്‍ഷത്തോടെ 25,000 ചാര്‍ജിംഗ് പോയിൻറുകളും സ്ഥാപിക്കും. 2070-ഓടെ നെറ്റ് സീറോ എന്ന നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ വൈദ്യത വാഹനങ്ങള്‍ക്കുള്ള നിര്‍ണായക പങ്ക് കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.വൈദ്യുത വാഹനങ്ങള്‍ കൂടുതലായി സ്വീകരിക്കപ്പെടാൻ ചാര്‍ജിംഗ് സംവിധാനങ്ങള്‍ വിപുലമാകേണ്ടത് അനിവാര്യമാണ്.

ടാറ്റാ പവറിന്റെ ഈസി പവര്‍ വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈസി ചാര്‍ജ് ആപ് വഴി രാജ്യ വ്യാപകമായുള്ള ലൈവ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, അടുത്തുള്ള ചാര്‍ജിംഗ് പോയിൻറില്‍ മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ലഭിക്കും. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വയര്‍ലെസ് പണമടക്കലും സാധ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ നഗരങ്ങളിലെ മുൻനിര ഫ്ളീറ്റ് ഓപറേറ്റര്‍മാരുമായി പങ്കാളിത്തത്തിലൂടെ ചാര്‍ജിംഗ് ഹബ്ബുകള്‍ സ്ഥാപിക്കാനും ടാറ്റാ പവറിനു പദ്ധതിയുണ്ട്. നിലവില്‍ ഫ്ളീറ്റ് കാറുകള്‍ക്കു മാത്രമായുള്ള അഞ്ഞൂറിലേറെ ചാര്‍ജിംഗ് പോയിൻറുകളാണ് ടാറ്റാ പവറിനുള്ളത്. 280-ല്‍ ഏറെ ബസ് ചാര്‍ജിംഗ് പോയിൻറുകള്‍ സ്ഥാപിച്ചു കഴിഞ്ഞ ടാറ്റാ പവര്‍ എണ്ണൂറിലേറെ കൂടി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ടാറ്റാ പവര്‍ ഈസി ആപ് വഴി 9 ലക്ഷത്തിലേറെ ചാര്‍ജിംഗ് സെഷനുകളാണ് നടത്തിയിട്ടുള്ളത്. ഒന്നര ലക്ഷത്തിലേറെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് ഇതു നടത്തിയത്. ഇവയിലൂടെ 64 ദശലക്ഷം കിലോമീറ്റര്‍ വൈദ്യുത വാഹന ഓട്ടമാണ് നടന്നതെന്ന് അനുമാനിക്കുന്നു. കമ്ബനി ഇതിനകം 50,000 ഹോം ചാര്‍ജറുകളും 4370-ല്‍ ഏറെ പബ്ലിക്, സെമി പബ്ലിക് ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക