തങ്ങളുടെ തൊട്ടടുത്ത് തകര്‍ന്ന നടപ്പാതയുടെ താഴെയായി തങ്ങളറിയാതെ മുതലകള്‍ കഴിയുന്നുണ്ട് എന്ന വിവരം ആളുകളെ പേടിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. അത്തരത്തിൽ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്. നടപ്പാതയുടെ കീഴില്‍ നിന്നും ഭയാനകമായ ശബ്ദം കേട്ടതോടെയാണ് ആദ്യം നാട്ടുകാര്‍ ഭയന്നത്. പിന്നാലെയാണ് അപ്രതീക്ഷിതമായി മുതലകളെ കണ്ടെത്തുന്നത്. മുതലകളെ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തകര്‍ന്ന ഒരു കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നും മുതലകള്‍ മുകളിലേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതും വലിയ മുതലകള്‍. ചുവന്ന വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച ജോലിക്കാര്‍ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ മുതലയെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, അതേസമയത്ത് തന്നെ ഒട്ടും വിട്ടു കൊടുക്കാൻ മുതല തയ്യാറാവുന്നില്ല. അത് ശക്തമായി പ്രതിരോധിക്കുന്നത് കാണാം. കയറില്‍ നിന്നും വിടുവിക്കാനും സ്വതന്ത്രമാവാനും അത് ശ്രമിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം പുറത്ത് വന്ന മുതലയെ എങ്ങനെ എങ്കിലും വരുതിയിലാക്കാൻ ജോലിക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു മുതല കൂടി ഉയര്‍ന്നുവന്നത്. അത് വാ പിളര്‍ത്തിയും മറ്റും ഇവിടെ നില്‍ക്കുന്നവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. സംഭവം റെക്കോര്‍ഡ് ചെയ്യുന്നയാളും അതുപോലെ, മുതലയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ട് അടുത്തുള്ള ഒരു തൂണിനു മുകളില്‍ അഭയം കണ്ടെത്തുന്നത്. മൊത്തം മൂന്ന് മുതലകളാണ് ഇവിടെ ഉണ്ടായത്. ഏത് ദേശത്താണ് ഇത് നടന്നതെന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക