ഭോപ്പാല്‍: പത്താം ക്ലാസുകാരിയുടെ ബാഗിനുള്ളില്‍ നിന്നും പാമ്ബിനെ കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ ഷാജാപൂരിലായിരുന്നു സംഭവം. ബാഗിനുള്ളില്‍ അസ്വാഭാവികമായ അനക്കം ശ്രദ്ധയില്‍ പെട്ട ഉമ രാജക് എന്ന പെണ്‍കുട്ടി അദ്ധ്യാപകനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ ബാഗ് കൈയ്യിലെടുത്ത അദ്ധ്യാപകന്‍ ശ്രദ്ധാപൂര്‍വ്വം അതില്‍ നിന്നും പുസ്തകങ്ങളും മറ്റ് വസ്തുക്കളും ഓരോന്നായി നീക്കം ചെയ്തു. തുടര്‍ന്ന് കാലിയായ ബാഗ് കുടഞ്ഞപ്പോള്‍ അതില്‍ നിന്നും കരിമൂര്‍ഖന്‍ പത്തി വിടര്‍ത്തി പുറത്ത് ചാടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാഗ്യത്തിന് അദ്ധ്യാപകനും പെണ്‍കുട്ടിക്കും അപകടമൊന്നും സംഭവിച്ചില്ല. പുറത്തിറങ്ങിയ ശേഷം പാമ്ബ്, ശാന്തമായി കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞ് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക