തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ നടത്തുന്ന പ്രസംഗങ്ങളെ വെല്ലുന്ന ഏഴാം ക്ലാസുകാരിയുടെ ഉശിരൻ പ്രകടനം വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍. സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിരിയോടൊപ്പം ചിന്തയും പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്.

താൻ സ്കൂള്‍ ലീഡറായാല്‍ പി.ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നും അധ്യാപകര്‍ക്ക് ഡ്രസ്കോഡ് നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് കുട്ടി പറയുന്നത്. കൈയടികളോടെ വൻപിന്തുണയാണ് സ്ഥാനാര്‍ഥിക്ക് നല്‍കുന്നത്. കണ്ണംകോട് ടി.പി.ജി മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്ന് കാണുന്ന വീഡിയോയില്‍ തന്റെ ചിഹ്നം പെൻ ആണെന്നും പറയുന്നുണ്ട്. പേര് അറിയില്ലെങ്കിലും മിടുക്കിയെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റായി നല്‍കിയത്. വിദ്യാര്‍ഥിയുടെ നിരീക്ഷപാടവത്തിനും പ്രസംഗവൈഭവത്തിനും കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം 🔥👌🏼 ചില മാഷമ്മാര് PT പിരീഡിൽ കയറി ക്ലാസെടുക്കാൻ ശ്രമിക്കുന്നുണ്ട്,അത് പൂർണമായും തെറ്റാണു.!

Posted by MB രാജേഷ് Followers on Friday, 11 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക