കല്യാണം കഴിഞ്ഞാല്‍ മിക്ക ആളുകളും വിവാഹ വസ്ത്രം അലക്കി തേച്ച്‌ മടക്കി അലമാരിയില്‍ സൂക്ഷിക്കാറാണ് പതിവ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് ഒരു അനക്കം ഉണ്ടാവില്ല. എന്നാല്‍ ടെക്‌സാസില്‍ കഴിഞ്ഞ ദിവസം ഒരമ്മയും അവരുടെ നാല് പെണ്‍ മക്കളും തങ്ങളുടെ വിവാഹ വസ്ത്രം അണിഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയത് ആളുകള്‍ക്ക് കൗതുകമായി. വെളുത്ത ബ്രൈഡല്‍ ഗൗണ്‍ ധരിച്ച്‌ ഇവര്‍ റോഡു മുറിച്ചു കടക്കുന്നതും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അമ്ബരപ്പുണ്ടാക്കി.

‘കയ്യിലുള്ള ഏറ്റവും വിലകൂടിയ വസ്ത്രം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഇടേണ്ടതല്ല. അതുകൊണ്ട് പുറത്തു പോയപ്പോള്‍ ഞങ്ങള്‍ വിവാഹ വസ്ത്രം ധരിക്കാൻ തീരുമാനിച്ചു’- എന്ന കുറിപ്പോടെ അലക്സിസ് എന്ന പെണ്‍കുട്ടിയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. അപ്പോഴാണ് ആണുങ്ങളെയും മുതിര്‍ന്ന കുട്ടികളെയും ഒഴിവാക്കി അമ്മയും പെണ്‍മക്കളും ഒരുമിച്ചു പുറത്തുപോകാൻ‌ പദ്ധതിയിട്ടത്. ഇവര്‍ വിവാഹ വേഷത്തില്‍ റോഡ് മുറിച്ചു കടക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ വിഡിയോയില്‍ കാണാം.

ഒരുപാട് ആളുകള്‍ തങ്ങളെ ശ്രദ്ധിച്ചുവെന്നും ഫോട്ടോയും വിഡിയോയുമൊക്കെ എടുത്തുവെന്നും അലക്‌സിസ് കുറിപ്പില്‍ പറഞ്ഞു. ഒരു തരത്തില്‍ ആ ശ്രദ്ധ വളരെ രസകരമായി തോന്നിയെന്നും അലക്‌സിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമ്മയുടെ വിവാഹ വസ്ത്രം നഷ്ടപ്പെട്ടു പോയിരുന്നുവെന്നും കൂട്ടത്തില്‍ ഒരാള്‍ വിവാഹിതയായിരുന്നില്ലെന്നും അലക്സിസ് പറഞ്ഞു. നാല് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. രസകരമായ നിരവധി കമന്റുകളും വിഡിയോയ് ‌താഴെ വന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക