മഹാരാഷ്ട്രയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് ഇരുമ്ബു കമ്പി തുളച്ചുകയറി. കാറിന്റെ റൂഫ് തുളച്ച്‌ സീറ്റിന് തൊട്ടരികില്‍ ‘ലാന്‍ഡ്’ ചെയ്ത ഇരുമ്ബു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്ബു വടിയാണ് കാറിന്റെ റൂഫ് തുളച്ച്‌ അകത്തുകയറിയത്.തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്ബു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്ബു വടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്ബുവടി വന്നുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക