കൊല്ലം: പ്രമുഖ നാടന്‍ പാട്ടുകലാകാരനും കര്‍ട്ടൂണിസ്റ്റുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി (41) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് മുക്തനായതിന് ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു.

ബാനര്‍ജി പാടിയ താരക പെണ്ണാളേ എന്ന നാടന്‍ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനര്‍ജി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടന്‍ പാട്ടുകള്‍ അദ്ദേഹം പാടി. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക