ഇന്ത്യന്‍ റെയില്‍വേ അര്‍ഹതയുള്ളവര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും ട്രെയിന്‍ നിരക്കില്‍ ഇളവുണ്ടെന്ന് പൊതുവെ അറിയാമെങ്കിലും മറ്റുപലര്‍ക്കും ഈ സൗകര്യം ലഭിക്കുമെന്ന് കൂടുതല്‍ പേര്‍ക്കും അറിയില്ല. ചില രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും യാത്രാനിരക്കില്‍ ഇളവ് റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാണ് ആ രോഗങ്ങള്‍, എത്രമാത്രം ഇളവ് നല്‍കുന്നു എന്നീ കാര്യങ്ങള്‍ അറിയാം.

ആര്‍ക്കാണ് ഇളവ് ലഭിക്കുക?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാന്‍സര്‍ രോഗികള്‍ക്കും കൂടെ പോകുന്ന ഒരാള്‍ക്കും ഇളവ് നല്‍കാനുള്ള വ്യവസ്ഥയുണ്ട്. ചികിത്സയ്‌ക്കായി പോകുകയാണെങ്കില്‍, എസി ചെയര്‍ കാറില്‍ 75 ശതമാനവും എസി-3, സ്ലീപ്പര്‍ എന്നിവയില്‍ 100 ശതമാനവും കിഴിവ് ലഭ്യമാണ്. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് എസി ക്ലാസുകളില്‍ 50 ശതമാനം ഇളവ് ലഭിക്കും.

ഹൃദ്രോഗം, വൃക്കരോഗം ബാധിച്ചവര്‍ക്കും യാത്രാനിരക്കില്‍ ഇളവ് ലഭിക്കും. ഹൃദ്രോഗികള്‍ ഹൃദയ ശസ്ത്രക്രിയയ്ക്കും വൃക്കരോഗികള്‍ വൃക്ക മാറ്റിവയ്ക്കലിനോ ഡയാലിസിസിനോ പോവുകയാണെങ്കിലുമാണ് യാത്രാനിരക്കില്‍ ഇളവ് ലഭിക്കുക. എസി-3, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയില്‍ 75 ശതമാനം കിഴിവ് ലഭ്യമാണ്. ഇതോടൊപ്പം രോഗിയെ അനുഗമിക്കുന്ന ഒരാള്‍ക്കും ഇളവിന്റെ ആനുകൂല്യം ലഭിക്കും.

ഹീമോഫീലിയ രോഗികള്‍ക്കും കൂടെയുള്ള ഒരാള്‍ക്കും ചികിത്സയ്ക്ക് പോകുമ്ബോള്‍ നിരക്കില്‍ ഇളവ് ലഭിക്കും. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസ്, എസി-3, എസി ചെയര്‍ കാര്‍ എന്നിവയില്‍ 75 ശതമാനം കിഴിവാണ് ലഭ്യമാവുക.

ക്ഷയരോഗികള്‍ക്ക് ചികിത്സയ്ക്ക് പോകുന്നതിന് യാത്രാനിരക്കില്‍ ഇളവ് നല്‍കാനുള്ള വ്യവസ്ഥയുണ്ട്. രോഗിക്കും കൂടെയുള്ള ഒരാള്‍ക്കും സെക്കന്‍ഡ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസുകളില്‍ 75 ശതമാനം കിഴിവ് ലഭിക്കും. *

അണുബാധയില്ലാത്ത കുഷ്ഠരോഗികള്‍ക്ക് സെക്കന്‍ഡ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസുകളില്‍ 75 ശതമാനം ഇളവ് നല്‍കും.

എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സയ്ക്ക് പോകുമ്ബോള്‍ സെക്കന്‍ഡ് ക്ലാസില്‍ 50 ശതമാനം ഇളവും നല്‍കുന്നു.

  • അനീമിയ രോഗികള്‍ക്ക് സ്ലീപ്പര്‍, എസി ചെയര്‍ കാര്‍, എസി-3 ടയര്‍, എസി-2 ടയര്‍ എന്നിവയില്‍ 50 ശതമാനം ഇളവും നല്‍കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക