അമേരിക്കയിലും ബ്രിട്ടനിലും തൊണ്ടയില്‍ കാന്‍സര്‍ വ്യാപകമാകാന്‍ കാരണം വദന സൂരതം അഥവാ ഓറല്‍ സെക്സ് ആണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നു. ചില പ്രതേക അവസ്ഥയില്‍ മാത്രം കാന്‍സറിന് കാരണമാവുകയും അല്ലാത്തപ്പോള്‍ തികച്ചും നിരുപദ്രവകാരിയായി തുടരുകയും ചെയ്യുന്ന ഒരു വൈറസിന് പകരാന്‍ വദനസൂരതം സഹായിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ബിര്‍മ്മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ ഹിഷാം മെഹന്ന പറയുന്നത്, 70 ശതമാനം തൊണ്ടയിലെ കാന്‍സറുകള്‍ക്കും കാരണമാകുന്നത് ഹ്യൂമന്‍ പാപില്ലോമവൈറസ് (എച്ച്‌ പി വി) ആണെന്നാണ്. വദന സൂരതം ഇതിന് എളുപ്പത്തില്‍ പകരാന്‍ വഴിയൊരുക്കുന്നു.

ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്ക് തൊണ്ടയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരില്‍ നിന്നും ഒന്‍പത് ഇരട്ടിയാണെന്നും അവര്‍ പറയുന്നു. ഏതായാലും ഏകദേശം 54 ശതമാനത്തോളം അമേരിക്കക്കാര്‍ എച്ച്‌ പി വി ക്കെതിരെ വാക്സിന്‍ എടുത്തിട്ടുണ്ട്. എന്നാല്‍, മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരെങ്കിലും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്താല്‍ മാത്രമെ വൈറസ് വ്യാപിക്കുന്നത് കാര്യക്ഷമമായി തടയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാശ്ചാത്യ നാടുകളില്‍ തൊണ്ടയിലെ കാന്‍സര്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് എന്ന് ഡോ. മെഹന്ന പറയുന്നു. അതിനെ ഒരു പകര്‍ച്ചവ്യാധി എന്ന് തന്നെ വിളിക്കാവുന്നത് പോലെയാണ് അതിന്റെ വ്യാപനം എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓറോഫാരിന്‍ജിയല്‍ കാന്‍സര്‍ എന്ന തരം തൊണ്ടയിലെ കാന്‍സര്‍ ആണ് പ്രധാനമായും അതിവേഗം വ്യാപിക്കുന്നത്. തൊണ്ടയുടെ പുറക് വശത്തായി ടോണ്‍സില്‍സിന്റെ ചുറ്റുമായാണ് ഇവിടെ കാന്‍സര്‍ ബാധയുണ്ടാവുക. ഇതിന് പ്രധാനമായും കാരണമാകുന്നത് എച്ച്‌ പി വിയുമാണ്. എച്ച്‌ പി വി മനുഷ്യ ശരീരത്തില്‍ എത്തുന്ന വദന സൂരതം ഉള്‍പ്പടെയുള്ള വിവിധ തരം ലൈംഗിക വേഴ്ചകളിലൂടെയാണ്. ലൈംഗികാവയവങ്ങള്‍, ഗുദം, വായ് എന്നിവയിലൂടെ ഇതിന് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും.

ലൈംഗിക വേഴ്‌ച്ചയിലൂടെയാണ് എച്ച്‌ പി വി ഒരു ശരീരത്തില്‍ നിന്നും മറ്റൊന്നിലേക്ക് എത്തുക. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമെ ഇതിന് കാന്‍സറിന് കാരണമാകാന്‍ കഴിയുകയുള്ളൂ. ആ സാഹചര്യമാണ് വദന സൂരതത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ലൈംഗിക പങ്കാളികളുടെ എണ്ണം, പ്രത്യേകിച്ചും വദന സൂരതവുമായി ബന്ധപ്പെട്ടത് വര്‍ദ്ധിക്കും തോറും തൊണ്ടയില്‍ കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ് എന്നിവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക