നടിയെ പീഡിപ്പിച്ച കേസ് പ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍. വിചാരണ തടവുകാരനായ സുനി ഇന്നലെ അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പെരുമ്ബാവൂര്‍ ഇളമ്ബകപ്പിള്ളിയിലെ വീട്ടിലെത്തി.

രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സുനിക്ക് കോടതി പരോള്‍ അനുവദിച്ചത്. രാവിലെ 10 മണിക്ക് വീട്ടിലെത്തിച്ച സുനിയെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലുമണിയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. കേസില്‍ അറസ്റ്റിലായി ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്. വ്യാഴാഴ്ചയാണ് സുനിയുടെ പിതാവ് നെടുവേലിക്കുടി സുരേന്ദ്രന്‍ (59) മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക