കോഴിക്കോട് : ആഡംബര കാറിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ് .ദുബൈയില്‍ നിന്നും എത്തിച്ച കാറിന് 35000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത് . മലപ്പുറം സ്വദേശിയുടെ ആഡംബര കാറിനാണ് പിഴ ചുമത്തിയത് . കഴിഞ്ഞ മാര്‍ച്ചിലാണ് റോള്‍സ് റോഴ്‌സ് കാര്‍ കേരളത്തില്‍ എത്തിച്ചത്. കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശ്ശേരിയില്‍ വെച്ച്‌ കാര്‍ പിടികൂടിയത്. പതിവ് വാഹന പരിശോധനക്കിടെയാണ് ദുബൈ രജിസ്‌ട്രേഷനിലുള്ള ആഡംബര കാറ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. അതെസമയം പിഴയടക്കാന്‍ തയ്യാറായതോടെ വാഹനം വിട്ടുകൊടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക